ഇന്റര്‍ നെറ്റില്‍ ഇഷ്ടപെട്ട വിഷയങ്ങളെ കുറിച്ച് തിരഞ്ഞു നടക്കുമ്പോള്‍ കിട്ടിയ അറിവുകള്‍ കോപ്പി ചെയ്തു വെക്കാനൊരിടം. ഇടയ്ക്കിടയ്ക്ക് വായിച്ചു നോക്കേണ്ട അറിവുകള്‍ ഇവിടെ കൂട്ടി വെക്കുന്നു എന്ന് മാത്രം. സമയാസമയങ്ങളില്‍ ചേര്‍ക്കുന്ന പോസ്റ്റുകള്‍ ഇ മെയില്‍ വഴി ലഭിക്കാന്‍ 'പോസ്റ്റുകള്‍ ഈ മെയില്‍ വഴിയും' എന്നതിന് താഴെ നിങ്ങളുടെ മെയില്‍ ഐഡി ടൈപ്പ് ചെയ്തു SUBMIT ക്ലിക്കുക ........

Saturday, March 10, 2012

പൊറോട്ട
പൊറോട്ട വേണോ, അതോ സ്വന്തം വയറു വേണോ എന്ന ചോദ്യത്തിന് മറുപടി പറയാന് ചിലരെങ്കിലും സമയമെടുക്കും. പൊറോട്ട വേണമെന്നാണ് ഉത്തരമെങ്കില് അത് ശരീരത്തെ കാര്ന്നു തിന്നുന്ന അര്ബുദത്തിലേക്ക് നയിക്കുമെന്നും അറിയണം. ആമാശയത്തിന് ഇവനെ ദഹിപ്പിച്ചെടുക്കാന് 16 മണിക്കൂര് ഗുസ്തി നടത്തണമെന്നത് മറ്റൊരു കാര്യം. പോസ്റ്റര് ഒട്ടിക്കാന് മാത്രം കൊള്ളുന്ന മൈദ കൊണ്ട് പൊറോട്ട ഉണ്ടാക്കി കഴിച്ചാലുള്ള ദോഷങ്ങള് കോട്ടയം പ്രകൃതി ജീവനസമിതി സംഘടിപ്പിച്ച സെമിനാറിലാണ് ചര്ച്ചയായത്. ഗോതമ്പ് പൊടിച്ച് വേണ്ടതെല്ലാം എടുത്തശേഷം ബാക്കിവരുന്നതില് നിന്ന് റവയും ഒടുവില് ആട്ടയും മാറ്റിയശേഷം വരുന്ന ചണ്ടിയാണ് സാക്ഷാല് മൈദ. ചണ്ടിയില് അലോക്സന് എന്ന രാസവസ്തു ചേര്ത്ത് മൃദുവാക്കും. പിന്നീട് മൈദ വെളുപ്പിക്കാനായി ബെന്സോയില് പെറോക്സൈഡ് എന്ന ബ്ലീച്ചിങ് രാസവസ്തുവും ചേര്ക്കും. നാരുകളില്ലാത്ത മൈദ കഴിച്ചാല് ദഹിക്കാന് 16 മണിക്കൂര് വേണ്ടിവരും. പിന്നാലെ അര്ബുദം ഉള്പ്പെടെയുള്ള രോഗങ്ങളും പിടികൂടുമെന്നാണ് സെമിനാറിന് നേതൃത്വം നല്കിയ ചേര്ത്തല സ്വദേശി മോഹനന് വൈദ്യരുടെ അഭിപ്രായം. 20 വര്ഷമായി നിത്യോപയോഗ വസ്തുക്കളിലെ മായങ്ങളെപ്പറ്റി ഗവേഷണം നടത്തുകയാണ് മോഹനന് വൈദ്യര് . കടയില് നിന്ന് വാങ്ങുന്ന അരി പൊടിയരി ആവാതിരിക്കാന് അമോണിയ ചേര്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൈദകൊണ്ട് ബിരിയാണി അരി ഉണ്ടാക്കുന്നതായും ഇതിനകത്ത് എസന്സ് ചേര്ത്ത് ബസുമതി അരിയാക്കുന്ന വിദ്യയും അദ്ദേഹം അവതരിപ്പിച്ചു. പഴകിയ അരി പൊടിച്ച് ട്രാടാക്സിന് എന്ന പെയിന്റ് ചേര്ത്ത് മഞ്ഞള്പ്പൊടിയാക്കുന്നതും കൃത്രിമ സിട്രിക് ആസിഡ് ചേര്ത്ത് നാരങ്ങാവെള്ളം തയ്യാറാക്കുന്നതും അദ്ദേഹം വിശദീകരിച്ചു

1 comment:

  1. എന്ത് വിശദീകരിച്ചിട്ടെന്താ കാര്യം??????
    മലയാളി അന്നും ഇന്നും എന്നും മലയാളി തന്നെ,,,,
    പട്ടിയുടെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാല്‍ എന്താകും അവസ്ഥ???????????

    ReplyDelete